LATEST NEWS

Related Posts

LOCAL NEWSKOOTHATTUKULAMകാക്കൂര്‍ കാളവയല്‍ കാര്‍ഷികമേള ഫെബ്രുവരി 24 മുതല്‍ 27 വരെ നടക്കും

കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേള ഫെബ്രുവരി 24 മുതല്‍ 27 വരെ നടക്കും

തിരുമാറാടി : കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേള ഫെബ്രുവരി 24 മുതല്‍ 27 വരെ നടക്കും. കാക്കൂര്‍ കാര്‍ഷിക വിപണിയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം അനൂപ് ജേക്കബ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എം.ജെ.ജേക്കബ്, കാക്കൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യമോള്‍ പ്രകാശ്, പഞ്ചായത്തംഗങ്ങളായ കെ.കെ.രാജ് കുമാര്‍, സി.വി.ജോയ്, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുമോന്‍ ഫിലിപ്പ്, ബിനു കുര്യാക്കോസ്, ബിനോയ് കള്ളാട്ടുകുഴി, കൃഷി ഓഫിസര്‍ ടി.കെ.ജിജി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍ തോമസ് ചാഴികാടന്‍ എം.പി., അനൂപ് ജേക്കബ് എംഎല്‍എ, എം.ജെ.ജേക്കബ്, (മുഖ്യ രക്ഷാധികാരികള്‍ ) ഉല്ലാസ് തോമസ്, ആലീസ് ഷാജു, ആശ സനല്‍, ഒ.എന്‍. വിജയന്‍, സിനു എം.ജോര്‍ജ് (രക്ഷാധികാരികള്‍) എം.എം.ജോര്‍ജ് (ചെയര്‍മാന്‍) അനിത ബേബി, വര്‍ഗീസ് മാണി, സനല്‍ ചന്ദ്രന്‍, സിബി ജോസഫ്, സൈബു മടക്കാലില്‍, ജിനു അഗസ്റ്റിന്‍, പ്രദീപ് കുമാര്‍ (വൈസ് ചെയര്‍മാന്‍ മാര്‍) കെ.കെ.രാജ് കുമാര്‍ (ജന:കണ്‍വീനര്‍ ) സന്ധ്യാമോള്‍ പ്രകാശ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.